.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

അങ്കിത് ഫാദിയ എന്ന കള്ള ഹാക്കര്‍

എന്‍റെ പ്ലസ്‌ടു പഠിത്തം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ അമ്മയും അച്ഛനും ചോദിച്ചു നിനക്ക് എന്തായിത്തീരണമെന്ന്..? ഞാന്‍ പറഞ്ഞു എനിക്ക് ബി.ടെക് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകണമെന്ന്.. പക്ഷെ എന്‍ട്രന്‍സ്‌നു നല്ല മാര്‍ക്ക് കിട്ടാത്തതിനാല്‍ ബി.ടെക് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ എന്ന സ്വപ്നം അവിടെ അവസാനിച്ചു.. ഇനിയെന്ത് കൂറെ തലപുകഞ്ഞ് ആലോചിച്ചു. അപ്പോഴാണ് ഒരു കളര്‍ഫുള്‍ ബ്രോഷേര്‍ ആയി ചേട്ടന്‍റെ വരവ്..അത് എന്‍റെ മുന്നിലോട്ടു നീട്ടി ഡാ നീ ഹാക്കര്‍ ആയിക്കോ..? അമേരിക്കന്‍ കമ്പിനിയില്‍ ഞാന്‍ നിനക്ക് ജോലി വാങ്ങിച്ചു തരാം..ഇതു കേട്ട ഞാന്‍ അന്തംവിട്ട് പോയി.. ഹാക്കിംഗ് സംഭവം കേട്ടിട്ടുണ്ട് പക്ഷെ ഇതു വരെ അടുത്തറിയാന്‍ സാധിച്ചിട്ടില്ല..എന്ത് തെങ്ങകുലായാലും വേണ്ടില്ല പഠിക്കുക തന്നെ..

ചേട്ടന്‍ തന്ന ബ്രോഷേര്‍ ഞാന്‍ നോക്കി അതിന്‍റെ പുറം ചെട്ടയില്‍ ഒരു സുന്ദരകുട്ടപ്പന്‍ എന്നെ നോക്കി ചിരിക്കുന്നു.. അപ്പൊ തന്നെ തോന്നി അവന്‍ ഒരു അവലക്ഷണം പിടിച്ച ചെക്കന്‍ തന്നെയാണെന്ന്..

ഇന്ന് ഇന്ത്യന്‍ ഹാക്കര്‍മാര്‍ക്കിടയില്‍ അങ്കിത് ഫാദിയയെ കുറിച്ച് ധാരാളം തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട് ഇന്ത്യന്‍ സൈബര്‍ ആര്‍മി എന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പിലെ ലക്കി എന്ന ഹാക്കര്‍ അങ്കിത്നെ കുറിച്ച് പറയുന്നത് നിങ്ങള്‍ കേള്‍ക്കു..

അങ്കിത് ഫാദിയ അവന്‍റെ പതിനാലാം വയസില്‍ ഹാക്കിംഗ്ട്രുത്‌സ് എന്നൊരു വെബ്സൈറ്റ് തുടങ്ങി അത് സൈബര്‍  ലോകത്തിലെ രണ്ടാമത്തെ സ്ഥാനത്തുള്ള ഹാക്കിംഗ് വെബ്സൈറ്റ് ആണെന്ന് എഫ്.ബി.ഐ പറഞ്ഞുവത്രെ..
എനിക്കറിയില്ല എന്ന് മുതലാണ് എഫ്.ബി.ഐ ഹാക്കിംഗ്  വെബ്സൈറ്റ്കള്‍ക്ക് റേറ്റിംഗ് നല്‍കി തുടങ്ങിയത്..അങ്ങനെ സംഭവിക്കുമെങ്കില്‍ സൈബര്‍ സെക്നു എത്രാം സ്ഥാനം കിട്ടും..?
ശുദ്ദ പൊട്ടത്തരം അല്ലാതെ എന്ത് പറയാന്‍ എഫ്.ബി.ഐ ഒക്കെ ഈ പണിതുടങ്ങിയാല്‍ Alexa സൈറ്റ് ഒക്കെ അടിച്ചു പൂട്ടേണ്ടിവരും..അല്ല പിന്നെ..

പിന്നെ അങ്കിത് പറയുന്നത് അവന്‍ ഒരു ഇന്ത്യന്‍ ഓണ്‍ലൈന്‍ മാഗസിന്‍റെ ഫ്രണ്ട് പേജ് എക്സ്പ്ലോയിറ്റ് വച്ചു ഡിഫേസ് ചെയ്തുവത്രേ..അല്ല ഞാന്‍ അറിയാന്‍ പാടില്ലഞിട്ട് ചോദിക്കാ..?
ഈ അങ്കിത് ഫാദിയ എതെങ്കില്ലും എക്സ്പ്ലോയിറ്റ് എഴുതിയതായിട്ടോ..? വല്ല ഹാക്കിംഗ് ടൂള്‍ കോഡ് ചെയ്തിട്ടുണ്ടോയെന്ന് നിങ്ങള്‍ ഒന്ന് അനേഷിച്ചു നോക്ക് കിട്ടിയാല്‍ എനിക്കും കൂടി മെയില്‍ ചെയ്യ്‌ട്ടോ..
ഇല്ല ഒരിക്കിലും നിങ്ങള്‍ക്കു അങ്കിത് ഫാദിയുടെ എക്സ്പ്ലോയിറ്റ്, ഹാക്കിംഗ് ടൂള്‍സ് കിട്ടില്ല കാരണം അങ്കിത് ഒരു കോഡ്ര്‍ അല്ല.
പിന്നെയാണ് ഒരു തകര്‍പ്പന്‍ പൊളി അങ്കിത് പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട് അല്‍ ഖുയ്ത എന്ന് കേട്ടിട്ടുണ്ടോ..?

ലോകത്തെ ഏറ്റവും വലിയ ത്രീവ്രവാദികള്‍ ആണ് അവര്‍ സ്വന്തമായി ഇന്റര്‍നെറ്റ്‌ ബോട്ട്കള്‍ നിര്‍മിച്ച്‌ ആണവ വിവരങ്ങള്‍ ചോര്‍ത്തുന്നുവര്‍, ആരും അറിയാതെ ഇന്റര്‍നെറ്റില്‍ വിഹരിക്കുന്നവര്‍ ഇന്ത്യന്‍ സൈബര്‍ സെലിന്‍റെ വെബ്സൈറ്റ്‌ തകര്‍ത്തവര്‍ എന്നിങ്ങനെ ഒരുപാട് ഉണ്ട് അവരെക്കുറിച്ച് വിവരിക്കാന്‍….മം അതൊക്കെ അവിടെ നില്കട്ടെ..നമ്മുടെ അങ്കിത് ഇല്ലെ ആള് ഈ അല്‍ ഖുയ്ത അയച്ച ഇമെയില്‍ ഡിയിക്ര്പിറ്റ്‌ ചെയ്യ്തുവത്രേ..ഈ അല്‍ ഖുയ്ത അയക്കുന്ന ഇ-മെയിലുകള്‍ ഡിക്ര്പിറ്റ് ചെയ്യാന്‍ അമേരിക്കന്‍ ഏജന്‍സി ആയ NSA യാണ് ഏര്‍പ്പാട് ചെയ്യാറ്. അവിടെ ക്രിപ്റ്റോഗ്രാഫിയും, ക്രിപ്റ്റോഅനാലിസിസ് പഠിച്ച തലമൂത്ത ഹാക്കര്‍മാര്‍ ഉണ്ട് അവരൊക്കെയുള്ളപോള്‍ ഈ പതിനാറു വയസുള്ള അങ്കിത്നെ അമേരിക്കക്കാര് വിള്ളിക്കോ..?

ഇനിയുമുണ്ട് അങ്കിത് ഒരു ന്യൂസ്‌ മീഡിയയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് FBI, വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്ന്. ഹം അമേരിക്കയില്‍ ഹാക്കര്‍മാരില്ലാതെയാണ് ഇന്ത്യയില്‍ നിന്നും ഒരു Noob അങ്ങ് അമേരിക്കയിലേക്ക് സഹായത്തിനു വിളിക്കുന്നത്‌.  ഒരു അമേരിക്കന്‍ സ്പയ് എജെന്‍സിക്കു നേരെ പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ നടത്താന്‍ ഉദ്ദേശിച്ച സൈബര്‍ വാര്‍ ആ പിരട്ട ചെക്കന്‍ തടഞ്ഞുത്രെ..!

എത്രയോ സൈബര്‍ വാര്‍ ഇന്ത്യvsപാക്കിസ്ഥാന്‍, ഇന്ത്യvsബംഗ്ലാദേശ്, നടന്നു എന്തുകൊണ്ട് അങ്കിത് ഇതൊന്നും മുന്‍കൂട്ടി കണ്ടില്ല..?
മുതലാളിത്ത സമ്രാജ്യമായ അമേരിക്കക്കക്ക് വേണ്ടിയാണോ ഒരു ഇന്ത്യന്‍ ഹാക്കര്‍ പ്രവര്‍ത്തികേണ്ടത്..?

ഇനി നമുക്ക് അങ്കിത്തിനു കിട്ടിയ പണികള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

2009 ഡിസംബര്‍ 16ന് അങ്കിത്നു ആദ്യത്തെ പണികിട്ടി ഒരു സപമര്‍ അയാളുടെ പ്രൊടെക്റ്റിന്‍റെ പരസ്യം hackingmobilephones.com എന്ന അങ്കിത്തിന്‍റെ വെബ്സൈറ്റിന്‍റെ ഫ്രണ്ട് പേജില്‍ ഡിഫേസ് ചെയ്തു കൊടുത്തു. അതിനു അങ്കിത് മറുപടി പറഞ്ഞു ആ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വര്‍ തീരെ സെകൂര്‍ അല്ലെന്നു…

പിന്നെ… മാസ്സ് ഡിഫേസ് ചെയ്യുന്ന ഹാക്കര്‍മാര്‍ക്കു അറിയാം. മാസ്സ് ഡിഫേസ് ചെയ്യുംപോള്‍ ചില വെബ്സൈറ്റ്കള്‍ ആ കോഡ് ബൈപാസ്‌ ചെയ്യുന്നത് കാണാം ഏതൊരു സെര്‍വറം അതിനെ വെബ്‌ സ്പേസ് വാങ്ങുന്ന ആള്‍ക്ക് സ്വന്തം വെബ്സൈറ്റ് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ വെച്ച്കൊണ്ട് പാച്ചു ചെയ്യാനുള്ള പെര്‍മിഷന്‍ നല്‍ക്കാറുണ്ട് അല്ലെ..!
പിന്നെ എന്തുകൊണ്ട് ഒരു ഹാക്കര്‍ ആയ അങ്കിത്തിനു ആ സാപം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല..?

The Article is Taken From

http://www.facebook.com/note.php?note_id=157139437642097&id=109225252452376

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.