.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

എസ്.ക്യു.എൽ. മാപ് വിന്‍ഡോസ്7ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

ഹാക്കര്‍മാരുടെ സ്വന്തം സുഹൃത്തായ എസ്.ക്യു.എൽ. മാപ് എന്നാ അട്ടോമാടിക്  എസ്.ക്യു.എൽ. ഇഞ്ഞെക്ഷന്‍ ടൂള്‍ എങ്ങനെയാണ് വിന്‍ഡോസ് സെവെനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കുക എന്നുംകൂടി പരിജയപ്പെടുത്തുകയാണ് സൈബര്‍ സെക്.
ആദ്യം തന്നെ നമുക്ക് അവിശ്യമുള്ള സോഫ്റ്റ്‌വെയര്‍കള്‍ ഡൌണ്‍ലോഡ് ചെയ്യണം

1 എസ്.ക്യു.എൽ. മാപ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

2 പൈത്തൺ (പ്രോഗ്രാമിങ്ങ് ഭാഷ) ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ഒരു ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ്‌ പൈത്തൺ. ​​​എഴുതുന്ന പ്രോഗ്രാം ​​ എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാം ​എന്നത് പൈത്തണിന്റ പ്രധാന സവിശേഷതകളിലൊന്നാണ്.​ 1991-ൽ ഗൈഡോ വാൻ റോസ്സിന്റെ നേതൃത്വത്തിലാണ്‌ ഇത് എഴുതിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക http://python4school.blogspot.com ഇതൊരു മലയാളം ബ്ലോഗ്‌ ആണ് സിമ്പിള്‍ ആയി  പൈത്തൺ. പഠിക്കാന്‍ ഈ ബ്ലോഗ്‌ നിങ്ങളെ സഹായിക്കും,

3 ഇനി പൈത്തൺ എന്ന സോഫ്റ്റ്‌വെയര്‍ നമുക്ക് വിന്‍ സേവിനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

.

പൈത്തൺ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ C:Python27  എന്ന ഡിക്ഷ്ണറി ആണ് കാണിക്കുക അത് മാറ്റി C:Python  എന്ന് ആക്കുക.  ഇങ്ങനെ മാറ്റണം എന്ന് നിര്‍ബ്ബന്ധം ഒന്നുമില്ല എന്നാലും ഒരു രസം.

ബാക്കിയെല്ലാം നെക്സ്റ്റ്,എസ് ഒക്കെ അടിച്ചു ഇന്‍സ്റ്റാള്‍ ചെയ്തോ.
അപ്പൊ പൈത്തൺ  ഇന്‍സ്റ്റാള്‍ ആയില്ലേ..?

4 ഇനിയാണ് എസ്.ക്യു.എൽ. മാപ് എന്ന സോഫ്റ്റ്‌വെയര്‍ പാക്ക് ഓപ്പണ്‍ ചെയ്യുക. ഇതൊരു സിപ് ഫയല്‍ ആകും. ഞാന്‍ ഇവിടെ വിന്‍രാര്‍ എന്നാസോഫ്റ്റ്‌വെയര്‍ ആണ് എക്സ്ട്രാക്റ്റ് ചെയ്യാന്‍ ഉപയോഗികുന്നത്. 

ഞാന്‍ ഈ എസ്.ക്യു.എൽ. മാപ് എന്ന സിപ് പാക്ക് C:Python  എന്ന വിന്‍ഡോലേക്ക് എക്സ്ട്രാക്റ്റ് ചെയ്തു.

5 ഇനി നിങ്ങളുടെ ഡെസ്ക്ടോപ്പിലെക്ക് പോവുക എന്നിട്ട് 

goto to desktop right click >> New >> Shortcut

6 ഈ ചിത്രങ്ങളില്‍ കാണിച്ചതുപോലെ ഫസ്റ്റ് വിന്‍ഡോയില്‍ cmd എന്നും 

7 രണ്ടാമത്തെയില്‍ Sql Map എന്നും നല്‍ക്കുക.

8 ഇപ്പോള്‍ നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ ഒരു സി.എം.ഡി ഐകന്‍ വന്നു അല്ലെ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തു “start in:” എന്ന സ്ഥാനത്തു C:Python എന്ന് നല്‍കി അപ്പളേ > പിന്നെ ഒക്ക..കൊടുത്തേക്ക്. 

(സാധാരണ അവിടെ C:Windowssystem32 എന്നാകും കാണിക്കുക )

അങ്ങനെ എല്ലാതും കഴിഞ്ഞു.
ഇനി ഈ എസ്.ക്യു.എൽ. മാപ് വര്‍ക്ക്‌ ചെയ്തു നോക്കണ്ടേ..?

9 അതിനുവേണ്ടി ഡെസ്ക്ടോപ്പിലെ ആ Sql Map എന്ന ഐകന്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കു..

ഇപ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ കാണാം..!

10 അതില്‍ python sqlmap/sqlmap.py  എന്ന കോഡ് അടിച്ചു നോക്ക് എന്നിട്ട് എന്റര്‍ അമര്‍ത്തുക..രണ്ടു സെക്കന്റ്‌നുള്ളില്‍ ഇങ്ങനെ വരും..

എന്നാല്‍ ഇനി ഹാക്കിംഗ് തുടങ്ങി കൊള്ളൂ..!
സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോതിക്കാന്‍ മറകല്ലേ..#

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.