.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

തിങ്കളാഴ്ച ഇന്റര്‍നെറ്റ്‌ നിശ്ചലമാകുമോ ?

ദിവസങ്ങളായി ലോകമെമ്പാടുമുള്ള പലരും ആകംഷപൂര്‍വ്വം ആലോചിക്കുന്ന ഒരു കാര്യമാണിത്. കാരണം, അനോണിമസ് എന്ന ഹാക്കര്‍ സംഘം വീണ്ടും ഒരു സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന് വാര്‍ത്ത‍ പുറത്തുവന്നിരിക്കുന്­നു. ഇപ്പോഴത്തെ ഈ ആക്രമണപരിപാടി തയ്യാറാക്കാനുള്ള കാരണം CISPA എന്ന പുതിയ നിയമമാണ്. (പൂര്‍ണ്ണരൂപം ഇവിടെ : http://www.gpo.gov/­fdsys/pkg/­BILLS-113hr624ih/pdf/­BILLS-113hr624ih.pdf)

അമേരിക്കന്‍ പ്രതിനിധിസഭ രണ്ടു ദിവസം മുന്‍പാണ്‌ (ഏപ്രില്‍ 18) CISPA (Cyber Intelligence Sharing and Protection Act) എന്ന ബില്‍ പാസ്സാക്കിയത്.  ഈ ബില്‍ പ്രകാരം കമ്പനികള്‍ക്ക് നിലവിലുള്ള നിയമങ്ങളെ എല്ലാം മറികടന്നുകൊണ്ട്‌ തങ്ങളുടെ ഉപഭോക്താക്കളുടെ ആശയവിനിമയങ്ങളില്‍ കൈകടത്താനും, അവരുടെ വിവരങ്ങള്‍ ഗവണ്‍മെന്റിന് കൈമാറാനും സാധിക്കും. ‘അതൊക്കെ അങ്ങ് അമേരിക്കയിലല്ലേ ? അതിനു നമുക്കെന്താ കുഴപ്പം? ‘

എന്ന് വിചാരിക്കുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളു.. ഈ ബില്‍ അമേരിക്കയിലെ എല്ലാ കമ്പനികള്‍ക്കും ബാധകമാണ് അങ്ങനെ വരുമ്പോള്‍ നമ്മുടെ ഗൂഗിളും, ഫേസ്ബുക്കും ഒക്കെ ഇതിനു കീഴില്‍ വരും. ഈ ബില്‍ കോടിക്കണക്കിനു വരുന്ന ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റം ആണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ­് അനോണിമസ് ഇങ്ങനെ ഒരു ആക്രമണ പരിപാടിക്ക് രൂപം കൊടുത്തത്. വിവിധ സന്നദ്ധ സംഘടനകളും CISPAക്കെതിരായി രംഗത്തുവന്നിട്ടുണ്ട്­.

അനോണിമസ് #StopCISPA #CISPAblackOut എന്നീ രണ്ടു പരിപാടികളാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ അമേരിക്കന്‍ ജനപ്രധിനിധി സഭയിലെ അംഗമായ മൈക്ക് റോജേഴ്സിന് ഫോണിലും. ഫേസ്ബൂകിലും, ട്വിട്ടെരിലും സ്പാം മെസ്സേജുകള്‍ അയക്കാനും, ട്രാഫിക്‌ ചിഹ്നങ്ങളില്‍ ‘#Anonymous Warns VOTE NO on CISPA!!! #StopCISPA #CISPAblackOut, Your privacy is at stake! #StopCISPA’ എന്നീ സന്ദേശങ്ങള്‍ പതിക്കാനും പദ്ധതിയിടുന്നു. ഇലക്ട്രോണിക് ട്രാഫിക്‌ സിഗ്നലുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് പടിപ്പിച്ചുതരുന്ന ഒരു വെബ്സൈറ്റ് ലിങ്കും അവര്‍ നല്‍കിയിരിക്കുന്നു. ഇതിന്റെയെല്ലാം ഫോട്ടോകള്‍ എടുത്ത് പിറ്റേന്ന് ഇന്റര്‍നെറ്റില്‍ ഉടനീളം പോസ്റ്റ്‌ ചെയ്യാനും ആലോചിക്കുന്നു. Apple, Symantec, verisign, മുതലായ പ്രമുഖ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് തങ്ങളുടെ സന്ദേശം അവിടെ പ്രദര്‍ശിപ്പിക്കാനും­ അനോണിമസ് അണികളോട് ആഹ്വാനം ചെയ്തു.

ട്വിറ്റെര്‍സ്ട്രോം എന്ന പേരില്‍ സെനറ്റിന്റെയും, CISPAയെ അനുകൂലിക്കുന്നവരുടെയ­ും ട്വിറ്റെര്‍ അക്കൗണ്ടുകള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആക്രമിക്കാനും അവര്‍ ആലോചിക്കുന്നു.ഇതിനെപ­്പറ്റി അണികള്‍ക്ക് വിവരം നല്കാന്‍ അനോണിമസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഹാക്ക് ചെയ്യാനായി നൂറുകണക്കിന് വെബ്സൈറ്റ് കളും സ്പാം ചെയ്യാനായി ഫോണ്‍ നമ്പരുകളും ഉണ്ട്.


എങ്കിലും തിങ്കളാഴ്ച എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം. കാരണം മുന്പ് ഡി എന്‍ എസ് ചേഞ്ചര്‍ എന്ന മാല്‍വെയര്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കും എന്ന് എല്ലാവരും പറഞ്ഞെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. അതുമായി ഇതിനെ താരതമ്യപ്പെടുത്താന്‍­ കഴിയുമോ എന്ന് അറിയില്ല എങ്കിലും നാം കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്ന­ു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് കരുതുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.