.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

ബാര്‍ക്യാമ്പിനെ രജിസ്റ്റര്‍ ചെയ്യാം ഫ്രീ ആയി

ബാര്‍ക്യാമ്പിനെ രജിസ്റ്റര്‍ ചെയ്യാം ഫ്രീ ആയി

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് കൊണ്ട് എനിക്ക് വലിയ ഗുണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം. സോഷ്യല്‍ മീഡിയയുടെ അവസരങ്ങള്‍ പഠിച്ച് വന്നിരുന്ന കാലം. അന്നാണ് എന്‍റെ സുഹൃത്തും അധ്യാപകനുമായ Shyamlal T Pushpan സര്‍ ബാര്‍ക്യാമ്പ് കേരളയുടെ പന്ത്രണ്ടാമത് ഭാഗത്തിന്‍റെ രെജിസ്ട്രേഷന്‍ ലിങ്ക് ഷെയര്‍ ചെയ്തത് കാണാനിടയായത്. ആദ്യം ബാര്‍ക്യാമ്പ് എന്ന പേര് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്ന നാട്ടിലാണ് ഞാന്‍ ജീവിച്ചിരുന്നത് കൊണ്ട് അറിയാനുള്ള ക്യൂരിയോസിറ്റിയും കൂടി. അങ്ങനെ ലിങ്കില്‍ പോയി നോക്കുമ്പോഴാണ് കേരളത്തിലുള്ള എല്ലാ ബ്രാന്‍ഡഡ് ഐ.ടി ബുജികളും സ്റ്റാര്‍ട്ടപ്പ് വില്ലേജ് മുന്‍ സി.ഇ.ഒ Sijo Kuruvilla Georgeഈ സ്റ്റാര്‍ട്ടപ്പ് എന്ന വാക്ക് കേരളക്കാര്‍ക്ക് കൂടുതല്‍ പരിചിതമാക്കി കൊടുത്ത റ്റീം MobME തുടങ്ങി ഒരു നീണ്ട് നിര തന്നെ അറ്റന്‍ഡീസ് പേജില്‍ കാണാനിടയായി. ഹോ! അന്ന് Teezol Technologies ഒക്കെ ഒരു സ്വപ്നമായി തന്നെ നിലനിന്നിരുന്ന കാലം. ആ സ്വപ്നം സാക്ഷാത്കരിക്കാനായി കഷ്ടപ്പെടുന്ന കാലം. പോളിടെക്നിക്കില്‍ പോയി സമയം കളയാനായി ആപ്ലിക്കേഷന്‍ ഒക്കെ കൊടുത്തിരുന്ന കാലം… അന്നാണ് ബാര്‍ക്യാമ്പിനെ പറ്റി അറിയുന്നത്. സംഭവം കൊള്ളാം.. പക്ഷേ ഇത്രയും വലിയ പരിപാടി, സാങ്കേതിക വിദ്യയുടെ പല മേഘലകളിലെ അറിവുകള്‍ ഷെയര്‍ ചെയ്യുവാനായി എത്തുന്ന വലിയ ആളുകളൊക്കെ ഉള്ള പരിപാടി… ടിക്കറ്റിന് ക്യാശ് കുറേ പൊട്ടുമല്ലോ എന്ന വിഷമത്തോടെ ഓരോ പേജിലും ക്ലിക്ക് ചെയ്തു രെജിസ്റ്റര്‍ ചെയ്തേക്കാം എന്ന് കരുതി പോകുമ്പോഴാണ് ആകെയുള്ള കടമ്പ രെജിസ്ട്രേഷന്‍ ഫോമിലുള്ള ആ കാപ്ച്ച കോഡ് മാത്രമാണെന്ന് മനസ്സിലായത്. സംഗതി ഫ്രീയാണെന്ന്!!!!
കൊള്ളാല്ലോ സംഗതി… 
അങ്ങനെ ആദ്യത്തെ ബാര്‍ക്യാമ്പ് അനുഭവത്തിനായി ടെക്നോപാര്‍ക്കിലെത്തി. താമസിച്ചിരുന്നു, യാത്രയിലിരിക്കുന്ന സമയം മറ്റൊരു ചിന്ത എന്നെ അലട്ടിയിരുന്നത് ഇവന്‍റിലുപയോഗിക്കുന്ന ഭാഷയായിരുന്നു. ഗവണ്‍മെന്‍റ് സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച (പാസായി എന്ന് പറയില്ല.) എനിക്ക് ഇംഗ്ലീഷ് കേട്ടാല്‍ മനസ്സിലാവും എന്നല്ലാതെ പറയാന്‍ നിന്നാല്‍ കിലുക്കം സിനിമയില്‍ ജഗതി പറഞ്ഞ പോലെ “മുജേ ഹിന്ദി മാലു… മാലു..” ഈ അവസ്ഥ ആകും.  എന്നാല്‍ അവിടെ ചെന്ന് കയറുമ്പോള്‍ സിനിമയിലെ ഒരു വില്ലന്‍ കഥാപാത്രത്തിന്‍റെ ലുക്കുള്ള Ivin Gancius സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഡ്വൈസ് കൊടുത്ത് തകര്‍ക്കുകയാണ്. അതും മലായാളത്തില്‍!
ഈ സിനിമാ നടനാണ് റ്റീസോള്‍ തുടങ്ങിയതിന് ശേഷം ചില അത്യാവശ്യ ഘട്ടങ്ങളില്‍ ഫേമിന്‍റെയും കമ്പനിയുടെയും ഒക്കെ നിയമവശങ്ങളൊക്കെ എനിക്ക് പറ‍ഞ്ഞു തന്നത്.
അങ്ങനെ ഭാഷ ഒരു പ്രശ്നമല്ല എന്ന ആശ്വാസത്തില്‍ ഇരിക്കുകയാണ്. ചുമ്മാ എന്‍റെ പഴയ ലാപ് ഒക്കെ തുറന്ന് വെച്ച് ശുഭാപ്തി വിശ്വാസത്തോടുകൂടി വൈഫൈ ഓണ്‍ ചെയ്തു… ദേ ലൈറ്റ് കത്തി… അങ്ങനെ നെറ്റും കിട്ടി… അവിടെ നിന്ന് തുടങ്ങിയ പ്രയാണമാണ്. Federal Institute of Science And Technology – FISAT ല്‍ വെച്ച് നടന്ന പതിമൂന്നാം ബാര്‍ക്യാമ്പിലാണ് കൂടുതല്‍ കൂട്ടുകാരെ പരിചയപ്പെടാന്‍ പറ്റിയത്. എന്തിനേറേ ശ്യാം സറുമായി ക്യാശ്വലായി ഒന്ന് സംസാരിച്ചത് അന്നായിരുന്നു. അന്ന് സര്‍ പരിചയപ്പെടുത്തി തന്ന Albin Sebastian… ഒരു സുഹൃത്ത് എന്നതിലുമുപരി നെറ്റ്വര്‍ക്കിംഗ് മേഘലയിലെ എന്‍റെ തലതൊട്ടപ്പനാണ് ആല്‍ബിന്‍. കൂടാതെ വേര്‍ഡ് പ്രസിനെ പറ്റി കൂടുതല്‍ പഠിക്കാനും കാരണം ആല്‍ബിനായിരുന്നു. എന്നാല്‍ അന്നൊന്നും ഒരു നീല ലാന്‍സര്‍ കാറില്‍ വരുന്ന Kenney Jacob നെ പരിചയപ്പെടാന്‍ പറ്റിയിരുന്നില്ല. വലിയ ‍ജാഡ ഒക്കെ ആയിരിക്കും എന്നൊക്കെ വിചാരിച്ചു അങ്ങ് ഒതുങ്ങി. ആ കെന്നിയാണ് Social Media Day Kochi യില്‍ അടുത്തിരുന്നു കാര്യമൊക്കെ പറഞ്ഞത്.  നേരിട്ട് പരിചയപ്പെടാന്‍ പറ്റിയിരുന്നില്ലെങ്കിലും സോഷ്യല്‍ മീ‍ഡിയ വഴി പരിചയപ്പെട്ടArun Basil LalVineeth JosePraseed Pai KtJemshid KaKe തുടങ്ങി അങ്ങനെ നീളുന്നു സുഹൃത്തുക്കളുടെ ലിസ്റ്റ്.
വെറും പത്താംക്ലാസ് പാസ് സര്‍ട്ടിഫിക്കറ്റുള്ള(ഈ ഡയലോഗ് ഒരു ക്ലിഷേ ആയി തോന്നാം, സഹിച്ചേ പറ്റൂ.) എന്‍റെ ഇന്നത്തെ പ്രൊഫഷണല്‍ നേട്ടങ്ങളുടെ ഒരു ക്രഡിറ്റ് ഞാന്‍ ബാര്‍ക്യാമ്പിനും ക്യാമ്പ്മേറ്റ്സിനും ഉള്ളതാണ്.
അതിലെല്ലാമുപരി അമൃത ഇന്‍സ്റ്റിറ്റിറ്റ്യൂട്ടില്‍ വെച്ച് നടന്ന പതിനഞ്ചാം ക്യാമ്പിലെ ട്വീറ്റ് വാളിലെ ഒരു ടീറ്റ് ഇഷ്ടപ്പെട്ടത് കൊണ്ട് പരിചയപ്പെട്ട Jyothis Joy… അതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച് പോയ Google I/O – Extended KochiSocial Media Day Kochi,Global Mobile Internet Conference തുടങ്ങി ഓര്‍മകള്‍ ഒരുപാട്. ഇന്ന് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറിയ ജ്യോതിസ്, എ‍ഞ്ചിനീയറിംഗ് പഠനത്തിനിടെ ഞങ്ങള്‍ പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന ഐ.റ്റി കമ്പനിയുടെ പണിപ്പുരയിലാണ്. (എല്ലാവരും അനുഗ്രഹിക്കണം.)
ഇത് എന്‍റെ ബാര്‍ക്യാമ്പ് അനുഭവത്തിലെ ചില കാര്യങ്ങള്‍ മാത്രം… ടൈപ്പ് ചെയ്യുവാനുള്ള മടി കാരണം നിര്‍ത്തുന്നു…
എന്തായാലും BarCamp Kerala യുടെ പതിനാറാം ഭാമൃഗമായBarcamp Kerala Winter 2014 ല്‍ അണിയറ പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബാര്‍ക്യാമ്പിനെ കുറിച്ച് കൂടുതലറിയുവാന്‍ www.barcampkerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. Jikku Varghese JacobViswa PrabhaAdarsh VK,Anoop TechnologistTinu Cherian AbrahamManoj Karingamadathil,Nileena Sreelatha BalaramHiran VenugopalanOrion ChampadiyilRony M StanlyThameem RahimJahangeer Razack PaleriVarun Ramesh,Bibin YesbeeFasil MuhammedNishad NizarVijay S Paul, Bibin Parukoor Thomas എല്ലാവരെയും പേര്‍സണലായി ക്ഷണിക്കുന്നു…

ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാന്‍ www.barcampkerala.org/register എന്ന ലിങ്കില്‍ പോവുക.
അപ്പോ അടുത്ത മാസം ഏഴാം തീയതി ഞായറാഴ്ച ഞാനെവിടെപോകുമെന്ന് ആരെങ്കിലും ചോദിച്ചാല്‍ തിരുവനന്തപുരത്ത് ബ്യാര്‍ക്യാമ്പില്‍ ധ്യാനം കൂടാന്‍ പോകും എന്ന് പറഞ്ഞേക്ക്.. കാണാം…!!!

Article : Usama Shihabudeen

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.