.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

6 ഫെയിസ്ബുക്ക് സെക്യൂരിറ്റി ടിപ്സ്

500 മില്ല്യന്‍ ഉപഫോക്താക്കള്‍ ഉണ്ട് ഫെയിസ്ബുക്കില്‍ ഇപ്പോള്‍. ഹാക്കെര്സിനു വല വിരിക്കാന്‍ നൂറു നൂറു സാധ്യതകള്‍ ആണ് ഫെയിസ്ബൂക്കില്‍ ഉള്ളത്. പലപ്പോഴും മാല്‍വെയറുകളും വൈറസുകളും നമ്മള്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അല്‍പ്പം ശ്രദ്ധ പുലര്‍ത്തിയാല്‍ നമുക്ക് അത്തരം വൈറസ്‌ ആക്രമണങ്ങളില്‍പെടാതെ സ്വയം സൂക്ഷിക്കാവുന്നതാണ്. ഈ ആര്‍ട്ടിക്കിള്‍ വഴി ടീം സൈബര്‍സെക് ഫെയിസ്ബുക്ക് വഴിയുള്ള വൈറസ്‌ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സ്വയം പ്രാവര്‍ത്തികം ആക്കാവുന്ന 6 ചെറിയ ടിപ്സ് ആണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്.


1. നിങ്ങളുടെ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ അടിച്ചുമാറ്റാന്‍ ഉന്നം വെക്കുന്ന കുബുദ്ധികളായ  ഹാക്കര്‍മാറും സൈബര്‍ ക്രിമിനലുകളും നിങ്ങളെ കുഴിയില്‍ വീഴിക്കാന്‍ പലവിധ കൌശലങ്ങളും പയറ്റും. ഒറ്റനോട്ടത്തില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യും എന്നുറപ്പുള്ള രീതിയിലുള്ള തലക്കെട്ടുകള്‍ ആണ് അവയിലൊന്ന്. അത് മിക്കവാറും “മഞ്ഞ” ആവാനാണ് സാധ്യത. അത്തരം തലക്കെട്ടുകളില്‍ സ്വയം മറന്നു വീഴാതിരിക്കുക.
2. “Funniest ever”, “Most Hilarious video ever on youtube”, “you’ve got to see this” തുടങ്ങിയ രീതികളില്‍ ഉള്ള ലിങ്കുകളും വീഡിയോകളും പരമാവധി ഒഴിവാക്കുക. സൈറ്റുകളുടെ പേര് വെച്ച് ഒരു അന്വേഷണവും ആവാം. മക്കഫീ സൈറ്റ് അഡ്വൈസര്‍ പോലുള്ള സെക്യൂരിറ്റി അഡ്വൈസിംഗ് സൈറ്റുകള്‍ ഉപയോഗിച്ച് സൈറ്റുകളുടെ ആധികാരിത വിലയിരുത്തുന്നതും നന്നായിരിക്കും.

3. പരിചയം ഇല്ലാത്ത ഒരാളുടെ അക്കൌണ്ടില്‍ നിന്നും ഒരു മെസ്സേജ് വന്നാല്‍, അതൊരു ചുവപ്പ് കൊടി ആയി കണക്കാക്കുക. ഒരുപക്ഷെ ഹാക്കിങ്ങിനു ഇരയായ ഒരു സുഹൃത്തിന്റെ അക്കൌണ്ടില്‍ നിന്നും ആവാം സംശയാസ്പദം ആയ രീതിയില്‍ ഉള്ള ഒരു മെസ്സേജ് വരുന്നത്. തങ്ങളുടെ ന്യൂസ് ഫീഡില്‍ കണ്ട ഏതെങ്കിലും വൈറസ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്തിട്ടായിരിക്കും ആ സുഹൃത്ത് ഹാക്കിങ്ങിനു ഇരയായത്. അതുകൊണ്ട് അത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കുക.

4. ഒരേ പോസ്റ്റ്‌ കുറെയേറെ തവണ നിങ്ങളുടെ ന്യൂസ് ഫീഡില്‍ കണ്ടുവെന്നു ഇരിക്കട്ടെ. അതായത് നിങ്ങളുടെ നിരവധി സുഹൃത്തുക്കള്‍ അതേ പോസ്റ്റ്‌ തന്നെ ഇട്ടിരിക്കുന്നു. അല്ലെങ്കില്‍ നിരവധി സുഹൃത്തുക്കള്‍ നിങ്ങള്ക്ക് ഒരേ കണ്ടന്റ് ഉള്ള മെസ്സേജുകള്‍ അയച്ചിരിക്കുന്നു എന്ന് കരുതുക. ഇത് വളരെ കുപ്രസിദ്ധം ആയ കൂബ്ഫെയിസ് എന്നാ ഫെയിസ്ബുക്ക് വൈറസിന്റെ ഒരു വേരിയന്റ് ആണ്. 

5. മണി ട്രാന്‍സ്ഫര്‍ സംബന്ധിച്ചുള്ള മെസ്സെജുകളെ സൂക്ഷിക്കുക. അത്യാവശ്യം ആയി പണം ആവശ്യമുണ്ട് എന്ന് പറഞ്ഞു സുഹൃത്തുക്കള്‍ മെസ്സേജ് അയക്കുകയാണെങ്കില്‍ ആ സുഹൃത്തിനെ വിളിച്ചു ചോദിച്ചിട്ട് മാത്രം പണമിടപാട് നടത്തുക. ചിലപ്പോള്‍ നിങ്ങളുടെ പ്രൊഫൈലില്‍ എന്തോ സെക്യൂരിറ്റി സംബന്ധമായ തകരാര്‍ ഉണ്ടെന്നോ അല്ലെങ്കില്‍ ഒരു ഫുള്‍ ഇറര്‍ ചെക്ക്‌ ആവശ്യം എന്നോ പറഞ്ഞു മെസ്സേജ് കണ്ടേക്കാം. സൂക്ഷിക്കുക, അതൊരു തട്ടിപ്പാണ്.

6. നല്ല ഒരു ആന്റി-വൈറസ്‌ ഉപയോഗിക്കുക. ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി വേര്‍ഷന്‍സ് നല്ല സുരക്ഷ നല്‍കും. മാല്‍വെയര്‍ ബൈട്സ് പോലുള്ള ആന്റി-മാല്‍വെയര്‍ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നത് നല്ലതാണ്. ഈ സോഫ്റ്റ്‌വെയറുകള്‍ അപ്-ടു-ഡേറ്റ് ആക്കിവെക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക.

വാല്‍ക്കഷ്ണം: സ്പാമുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ അത് റിപ്പോര്‍ട്ട്‌ ചെയ്യുക. അങ്ങനെ ചെയ്താല്‍ അത് പടര്‍ന്ന്‍ പിടിക്കുന്നത് ഫെയിസ്ബുക്കിന് തടയാനാവും. എന്നെങ്കിലും ഇത്തരം ഒരു ആക്രമണത്തിന് ഇരയായാല്‍ ഉടനെ അത് സുഹൃത്തുക്കളെ ഒരു വാള്‍ പോസ്ടിലുടെയോ അല്ലെങ്കില്‍ കമ്മന്റുകളിലൂടെയോ അറിയിക്കുക.

ഈ ആര്‍ട്ടിക്കിളിനെപറ്റി ഉള്ള നിങ്ങളുടെ സംശയങ്ങളും ഒപ്പം അഭിപ്രായങ്ങളും താഴെ രേഖപ്പെടുത്തുമല്ലോ…
Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.