.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

ello.co അംഗത്വം എടുക്കാം ഫ്രീ ആയി


മിക്കവാറും എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളും പരസ്യക്കാരുടെ കൈയിലാണ്. അവിടെ നമ്മള്‍ നല്‍കിയ വ്യക്തിഗത വിവരങ്ങളും ദിവസേനയുള്ള സംഭാഷണങ്ങളും പരിശോധിച്ച് നമ്മുടെ അഭിരുചിക്കും സന്ദര്‍ഭത്തിനും അനുസരിച്ചുള്ള പരസ്യങ്ങള്‍ നല്‍കിവരുന്നു. 


ഇവിടെ ഉപയോക്താക്കള്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടിവരുന്നവരാണ്. ഏറെ നാളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ വിഷയത്തിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഒരു സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റ് നെറ്റിലെത്തിക്കഴിഞ്ഞു. എല്ലോ (www.ello.co) എന്നാണ് പേര്. 


പരസ്യമില്ലാത്ത സൗഹൃദസദസ്സെന്നു തുറന്നു പ്രഖ്യാപിച്ച എല്ലോ മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളോടുള്ള തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിയാണ് നെറ്റിലിറങ്ങിയത്.


അവരുടെ വിളംബര പത്രികയില്‍ പറയുന്നതെല്ലാം നമ്മള്‍ അറിയാതെ ഫെയ്‌സ്ബുക്കിനോട് ചേര്‍ത്തുവെച്ച് വായിച്ചുപോകും. സ്വന്തമാ യി പരസ്യദാതാക്കളുള്ള സൂപ്പര്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റ് ഫെയ്‌സ്ബുക്കാണല്ലോ. അതുകൊണ്ടായിരിക്കും എല്ലോക്ക് ഇതിനകം ‘ആന്റി ഫെയ്‌സ്ബുക്ക്’ എന്ന പേരുവീണത്.


മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിങ്ങള്‍ ഷെയര്‍ചെയ്യുന്ന എല്ലാ കാര്യങ്ങളും, സുഹൃത്തുക്കളേയും, പിന്‍തുടരുന്ന എല്ലാ ലിങ്കുകളും എല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ട് – ഇതാണ് എല്ലോ തരുന്ന മുന്നറിയിപ്പ്. 


സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റ് ശാക്തീകരണത്തിനുള്ളതാണ് അല്ലാതെ ആളുകളെ വഞ്ചിച്ച് സാധനങ്ങള്‍ വില്‍ക്കാനോ, സമ്മര്‍ദ്ദം ചെലുത്താനോ ഉള്ളതല്ല. പരസ്പരം സൗഹൃദം സ്ഥാപിക്കാനും ജീവിതം ഉല്ലാസകരമാക്കാനുമുള്ളതാണ്- എല്ലോയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റില്‍ പറയുന്നു. ഇതില്‍ എല്ലോയുടെ വര്‍ത്തമാനവും ഭാവിയും എല്ലാമുണ്ട്.


പ്രസിദ്ധ കളിപ്പാട്ട നിര്‍മ്മാതാവായ പോള്‍ ബുഡ്‌നിട്‌സ് ആണ് എല്ലോയുടെ സ്ഥാപകന്‍. മണിക്കൂറില്‍ നാലായിരത്തിലധികം അംഗങ്ങളാണ് എല്ലോയെ സമീപിക്കുന്നത്. 


എന്നാല്‍ മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് പോലെ അംഗത്വം അത്ര എളുപ്പമല്ല. നിലവിലുള്ള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ചേ അംഗമാകാനാകൂ. യു.എസിലെ കൊളറാഡോയിലെ ഡിസൈന്‍ കമ്പനിയായ ബെര്‍ജര്‍ ആന്റ് ഫോറുമായി ചേര്‍ന്നാണ് ബുഡ്‌നിട്‌സ് എല്ലോ പുറത്തിറക്കിയത്. 


ചിലരുടെ ഒക്കെ വിചാരം അംഗത്വം അത്ര എളുപ്പമല്ല എന്നാണ് അല്ലെ പോകാന്‍ പറ അവരോട് ഇതാ ഈ ലിങ്കില്‍ പോയാല്‍


http://goo.gl/PbSSX2നിങ്ങള്‍ക്ക് ജോയിന്‍ ചെയ്യാനുള്ള ഒരു കീ ലിങ്ക് കിട്ടുംഅതില്‍ ക്ലിക്ക് ചെയ്താല്‍ നേര എല്ലോയുടെ ജോയിന്‍ പേജ്ലേക്ക് ആണ് 


There are no keys left at the moment, check back later എന്നാണോ കാണിക്കുന്നേ ഇതാ അടുത്ത ലിങ്ക് ഇതില്‍ പോയാലും കിട്ടും.

alternative link http://goo.gl/ajrxQs


അവിടെ username password കൊടുക്കുക.അവസാനം create account button click ചെയ്ത് എല്ലോ അക്കൗണ്ട്‌ തുടങ്ങുക.


അത്രേയുള്ളൂ ഹാപ്പി ആയില്ലേ മകളെ ഇന്ന ഒന്നു ഷെയര്‍ ചെയ്യ്‌ ഫ്രണ്ട്സ് ഒക്കെ അറിയട്ടെ ഇതങ്ങനെ ഒരു സംഭവം ഉണ്ടെന്ന്‍


അപ്ഡേറ്റ്


കീ കോഡ് കിട്ടാത്തവര്‍ താഴെ കമന്റ്സ് കൊടുക്ക്‌ വിത്ത്‌ ഇമെയില്‍ ഐ.ഡി.. പിന്നെ ഒരു കാര്യം ഒരു account നെ 5 invitations അയക്കാന്‍ പറ്റും അത്കൊണ്ട് എല്ലാരേയും ഹെല്പ് ചെയ്യാന്‍ ശ്രമിക്കുക. 


എന്നെ ഫ്ളോ ചെയ്യാന്‍


https://ello.co/bajpangosh


എല്ലോ എങ്ങനെയാ ഉപയോഗിക്കാ എന്ന് അറിയാന്‍ ello.co യില്‍ ഇനി നമുക്ക് പോസ്റ്റ്‌ ചെയ്ത് തുടങ്ങാം

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.